ലണ്ടന്‍: കോവിഡ്-19 വൈറസ് ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സ്വദേശി സെബി ദേവസിയാണ് മരിച്ചത്. ഇതോടെ ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഏഴായി.
തിങ്കളാച്ച ദുബായിയില്‍ രണ്ടു മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തുമ്പമണ്‍ തടത്തില്‍ വിളയില്‍ കോശി സഖറിയ, ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറിശി മുളയ്ക്കല്‍ അഹമ്മദ് കബീര്‍ (47) എന്നിവരാണു മരിച്ചത്.

