Saturday, October 17, 2026

കോൺഗ്രസ് പിളരുന്നു ഉമ്മൻ‌ചാണ്ടി അന്തകനെന്ന് അണികൾ | Oommen Chandy

ഉമ്മന്‍ചാണ്ടി‍ കോണ്‍ഗ്രസിന്റെ അന്തകനോ; ഡിസിസി‍ക്കുള്ളില്‍ ഗ്രൂപ്പ് തര്‍ക്കത്തിനിടെ ഉമ്മന്‍ചാണ്ടിക്കെതിരെ സേവ് കോണ്‍ഗ്രസിന്റെ കോട്ടയത്ത് പോസ്റ്ററുകള്‍…

കോട്ടയം ഡിസിസിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കിടെ ഉമ്മന്‍ചാണ്ടിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്ററിൽ ചോദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും നഗരത്തിലുമായാണ് പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും നഗരത്തിലുമായാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്.

കോട്ടയത്ത് എ ഗ്രൂപ്പിലും ഭിന്നതയുണ്ട്. ഉമ്മന്‍ചാണ്ടിയും കെ.സി. ജോസഫും അടങ്ങുന്ന ഒരു വിഭാഗവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മറ്റൊരു വിഭാവും എ ഗ്രൂപ്പില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുപിന്നാലെയാണ് ഈ പോസ്റ്റര്‍ പ്രതിഷേധം പുറത്തുവന്നിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles