Sunday, November 1, 2026

ക്ഷേത്ര ബലിക്കല്ലില്‍ കയറിയ നിന്ന് ആചാര ലംഘനം. മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ദേവസ്വം ക്ഷേത്രജീവനക്കാരന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ വടക്കന്‍പറവൂര്‍ ഗ്രൂപ്പിലെ പെരുവാരം സബ്ഗ്രൂപ്പില്‍പ്പെട്ട മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ജീവനക്കാരന്‍ ക്ഷേത്രവലിയബലിക്കല്ലില്‍ കയറി നിന്ന് മാറാല അടിച്ച സംഭവം ഉണ്ടായത്.

മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാരായ്മ ക‍ഴകം ജീവനക്കാരനായ എസ്.പ്രകാശ് ക്ഷേത്രവലിയബലിക്കല്ലില്‍ കയറി നിന്ന് ആചാരലംഘനം നടത്തിയെന്ന വാർത്ത തത്വമയി ന്യൂസ് വഴി പുറത്തുവന്നതിനു പിന്നാലെ ആണ് നടപടി. തുടര്‍ന്ന് ഭക്തർ ദേവസ്വം കമ്മീഷണര്‍ക്ക് പരാതി നൽകുകയും ചെയ്തു. എസ്.പ്രകാശിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് ദേവസ്വം കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു.ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എസ്.പ്രകാശ് 2003 മുതല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കാരായ്മ ജീവനക്കാരനായി ജോലിനോക്കിവരികയാണ്.

Related Articles

Latest Articles