Monday, May 20, 2024
spot_img

ഗാസിയാബാദിൽ മദ്രസയിൽ ഒളിച്ചു താമസിച്ച 10 പേർ അറസ്റ്റിൽ

ദില്ലി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍നിന്ന് 10 ഇന്തോനേഷ്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസയില്‍ ഒളിച്ച് താമസിച്ചവരെയാണ് പോലീസ് പിടികൂടിയത്. ഇവരെയെല്ലാവരേയും വൈദ്യപരിശോധനയ്ക്കു അയച്ചിരിക്കുകയാണ്. ഡല്‍ഹി നിസാമുദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണിവരെന്നാണ് കരുതുന്നത്. നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചാണ് ഇവര്‍ ഒളിച്ചു താമസിച്ചത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം രാജ്യങ്ങളിലേക്കു മടങ്ങാന്‍ കഴിയാതിരുന്ന വിദേശികള്‍ ഡല്‍ഹിയിലെ തബ്ലീഗ് പ്രവര്‍ത്തകരുടെ സഹായത്തോടെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞുവരികയായിരുന്നു.

ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ്, നേപ്പാള്‍, മ്യാന്‍മര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് നിസാമുദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തത്. ഇവര്‍ ഹസ്രത് നിസാമുദീനിലെ ബംഗ്ലേവാലി മോസ്‌കില്‍ തങ്ങുകയും ചെയ്തു. പിന്നീട് വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു.

ആഭ്യന്തരമന്ത്രാലയം പറഞ്ഞതനുസരിച്ച് മാര്‍ച്ച് 21ന് 1746 പേരാണ് ഹസ്രത് നിസാമുദീന്‍ മര്‍ക്കസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 216 പേര്‍ വിദേശികളും 1530 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരുമായിരുന്നു.

Related Articles

Latest Articles