Wednesday, May 15, 2024
spot_img

ഗീതയ്ക്ക് നഷ്ടമായത് മലയാളത്തിലെ എക്കാലത്തെയും മികച്ച ആ ചിത്രം

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് നടി ഗീത. പഞ്ചാഗ്നി, ആവനാഴി, ഇന്‍സ്പെക്ടര്‍ ബല്‍റാം, അഭിമന്യു, വാത്സല്യം അങ്ങനെ നിരവധി നിരവധി ചിത്രങ്ങള്‍. ഒരേസമയം കലാമൂല്യവും സാമ്ബത്തിക വിജയം നേടിയ നിരവധി ചിത്രങ്ങളുടെ ഭാഗമായ ഗീതക്ക് എന്നാല്‍ മലയാളത്തിലെ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം നഷ്ടപ്പെട്ടിരുന്നു. ആ കാലഘട്ടത്തില്‍ ധാരാളം തിരക്കുകള്‍ ഉണ്ടായിരുന്ന ഗീതയ്ക്ക് കുറേ ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ടാവാം എങ്കിലും തിരിഞ്ഞുനോക്കുമ്ബോള്‍ അഭിനയിക്കാന്‍ കഴിയാതെ പോയ ആ ചിത്രം ഇന്ന് വലിയ ഇഷ്ടമായി ഗീതയ്ക്ക് തോന്നുന്നു. അന്തരിച്ച പ്രമുഖ നടന്‍ കൊച്ചിന്‍ ഹനീഫ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത വാത്സല്യം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി എത്തിയത് ഗീത ആയിരുന്നു.

നിരവധി പ്രശംസ നേടിയ ആ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരുന്ന അപ്പോഴാണ് ഗീതയെ തേടി സംവിധായകന്‍ സിബി മലയലിന്റെ വിളി വരുന്നത്.
അക്കാലയളവില്‍ സൂപ്പര്‍ ഹിറ്റ് സംവിധായകനായിരുന്ന സിബി മലയില്‍ ഒരുക്കുന്ന ആകാശദൂത് എന്ന സിനിമയിലേക്കാണ് ഗീതക്ക് ക്ഷണം ലഭിച്ചത്.

എന്നാല്‍ മമ്മൂട്ടിയോടൊപ്പം ഉള്ള ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ കഴിയാത്തതുകൊണ്ട് ആകാശദൂതിലെ നായികയായുള്ള ഓഫര്‍ ഗീത ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ അക്കാലത്ത് തിയേറ്ററുകളില്‍ വലിയ കോളിളക്കം തന്നെയാണ് ആകാശദൂത് എന്ന ചിത്രം നടത്തിയത്. ആനി എന്ന കഥാപാത്രത്തെയും ആ ചിത്രത്തിലെ ആഴമേറിയ കഥാതന്തുവും പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച കുടുംബചിത്രമായി ആകാശദൂത് മാറി. നായിക കഥാപാത്രമായ ആനി ആയി എത്തിയത് മാധവി എന്ന നടിയായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മാധവി വളരെ ഏറെ പ്രശംസകളാണ് ഏറ്റുവാങ്ങിയത്. ഒരുപക്ഷേ ആകാശദൂതില്‍ ഗീതയ്ക്ക് നായികയായി അഭിനയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒരു താരം എന്ന നിലയില്‍ ഗീതയുടെ സ്റ്റാര്‍ വാല്യൂ അന്നത്തേക്കാള്‍ കുറച്ചുകൂടി ഉയരുമായിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

Related Articles

Latest Articles