Categories: Kerala

ഗർഭിണികളെ ചെക്ക്പോസ്റ്റിൽ തടയില്ല

തിരുവനന്തപുരം: ഗര്‍ഭിണികളേയും ചികിത്സക്കായി കേരളത്തിലേക്ക്‌ എത്തുന്നവരേയും ചെക്ക്‌പോസ്‌റ്റ്‌ കടത്തി വിടാന്‍ മാര്‍ഗ നിര്‍ദേശങ്ങളായി. ചീഫ്‌ സെക്രട്ടറിയുടെ ഓഫീസാണ്‌ ഇത്‌ സംബന്ധിച്ച ഉത്തരവിറക്കിയത്‌. ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട്‌ എത്തുന്നവരേയും പാസിന്റേയും സത്യവാങ്‌മൂലത്തിന്റേയും അടിസ്ഥാനത്തിലാവും കടത്തി വിടുക.

പ്രസവത്തിനും ചികിത്സക്കുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന്‌ കേരളീയര്‍ കേരളത്തിലേക്ക്‌ എത്തുന്ന സാഹചര്യത്തിലാണ്‌ നടപടി. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന്‌ കേരളത്തിലേക്ക്‌ വരാന്‍ ശ്രമിച്ച ഗര്‍ഭിണിയെ മുത്തങ്ങ ചെക്ക്‌പോസ്‌റ്റില്‍ വെച്ച്‌ തടഞ്ഞിരുന്നു. പിന്നീട്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടാണ്‌ ഇവര്‍ക്ക്‌ യാത്ര ഇളവ്‌ അനുവദിച്ചത്‌. ഗര്‍ഭിണികള്‍ക്കൊപ്പമുള്ള കുട്ടികളേയും കടത്തി വിടും. എന്നാല്‍ വാഹനത്തില്‍ മൂന്ന്‌ പേരില്‍ കൂടുതല്‍ പാടില്ല. സാമൂഹിക അകലം പാലിക്കണം.

ചികിത്സിക്കാന്‍ എത്തുന്നവര്‍ എവിടെ നിന്നാണോ എത്തുന്നത്‌ അവിടുത്തെ ജില്ലാ കളക്ടര്‍ക്ക്‌ അപേക്ഷ നല്‍കണം. കളക്ടറുടെ സമ്മതപത്രത്തോടെ താമസിക്കുന്ന സംസ്ഥാനത്തെ അധികൃതര്‍ വാഹനപാസ്‌ നല്‍കും.

B4 Admin

Recent Posts

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

2 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

2 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

3 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

15 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

15 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

16 hours ago