Sunday, April 28, 2024
spot_img

ചൈനക്കെതിരെ നിലപാട് കടുപ്പിച്ച് ട്രമ്പ്. ഹോങ്കോങ് ബില്ലിൽ ഒപ്പ് വച്ചു

വാഷിംങ്ടണ്‍: ഹോങ്കോങിന് നൽകിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചു. ചൈനയ്ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ചൈനയെ കാണുന്നത് പോലെ തന്നെയാകും ഹോങ്കോങിനെയും ഇനി പരിഗണിക്കുകയെന്ന് ട്രംപ് അറിയിച്ചു.

ഹോങ്കോങ് നിയന്ത്രണവിധേയമാക്കാൻ ചൈന കൊണ്ടുവന്ന സെക്യൂരിറ്റി ബില്ലിനെ പിന്തുണയ്ക്കുന്ന ചൈനീസ് ഉദ്യോഗസ്ഥർക്കും കമ്പനികൾക്കും ഉപരോധമേർപ്പെടുത്തുന്ന ബില്ലിലും പ്രസിഡന്‍റ് ഒപ്പിട്ടു. പ്രത്യേക പരിഗണനയോ, സാന്പത്തിക സഹായമോ സാങ്കേതിക കയറ്റുമതിയോ ഹോങ്കോങിലേക്ക്
ഉണ്ടാകില്ലെന്നും ട്രംപ് അറിയിച്ചു.
ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് ചൈനയ്ക്ക് കീഴിലായിരുന്നെങ്കിലും ചൈനയിലെ പല നിയന്ത്രണങ്ങളുമില്ലാതെ സ്വാതന്ത്രമായാണ് നിലനിന്നിരുന്നത്.

Related Articles

Latest Articles