വാഷിംഗ്‌ടൺ :ഈ കെട്ടകാലം തീരുന്നതോടെ ചൈനയുടെ കാര്യം തീരും. ആ സൂചന നല്‍കി കഴിഞ്ഞു. ട്രംപും പോംപിയോയും പിന്നെ ഇന്ത്യയും. ഇനിയൊരു അവസാനം കാണാതെ പിന്നോട്ടില്ല. കൊറോണയ്ക്ക് ശേഷം വരുന്നത് പുതിയ ലോകമാണ്. ഇവിടെ ചൈനയെ കെട്ടുകെട്ടിക്കും എന്ന ഉഗ്രശപഥവുമായി ട്രംപും പോംപിയോയും ഇറങ്ങിക്കഴിഞ്ഞു.
ലോകം ഒന്നടങ്കം കൊറോണവൈറസിന് പിന്നില്‍ ചൈനയാണെന്നാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആരോപിക്കുന്നത്.
കൊറോണയ്ക്ക് കാരണമായെന്ന് ആരോപിക്കുന്ന വുഹാന്‍ ലബോറട്ടറിയിലേക്ക് അമേരിക്കയ്ക്ക് പ്രവേശനം അനുവദിക്കണമെന്ന് ലാബിലേക്ക് പ്രവേശിക്കാന്‍ വിദഗ്ധരെ അനുവദിക്കണമെന്നയുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൈനയോട് ആവശ്യപ്പെട്ടു.
ചൈന നുണപറയുകയാണെന്നും ഇവിടത്തെ മരണങ്ങളുടെ കൃത്യമായ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ലെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറയുന്നത്. ലോകത്ത് ഏറ്റവുമധികം മരണങ്ങള്‍ സംഭവിച്ചത് ചൈനയിലാണെന്നും ഈ കണക്കുകള്‍ അവര്‍ മറച്ചുവെച്ചിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. കൊറോണ വൈറസ് വുഹാന്‍ വന്യജീവി വിപണിയില്‍ നിന്ന് വന്നതല്ല, മറിച്ച് ആ നഗരത്തിലെ ഒരു ലബോറട്ടറിയില്‍ നിന്നാണെന്ന ഒരു ഔട്ട്‌ലിയര്‍ സിദ്ധാന്തത്തെ പോംപിയോയുടെ പ്രസ്താവന എടുത്തുകാണിക്കുന്നുണ്ട്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സന്ദര്‍ശിച്ച യുഎസ് ഉദ്യോഗസ്ഥര്‍ 2018 ജനുവരിയില്‍ തന്നെ ലാബിലെ സുരക്ഷയും മാനേജ്മെന്റ് ബലഹീനതകളും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി വാഷിംഗ്ടണിലേക്ക് നയതന്ത്ര കേബിളുകള്‍ അയച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

