Saturday, October 3, 2026

ഛത്തീസ്ഗഡില്‍ മൂന്നു ദിവസത്തിനിടെ മൂന്നു കാട്ടാനകള്‍ ദുരൂഹ സാഹചര്യത്തില്‍ ചരിഞ്ഞു

ചത്തീസ്ഗഡിലെ വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. അതില്‍ ഒരാന ഗര്‍ഭിണിയായിരുന്നു. മൂന്ന് ആനയുടെയും മരണകാരണം ഇതുവരെയും കണ്ടെത്താനായില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ചൊവ്വാഴ്ചയാണ് സൂരജ്പൂര്‍ ജില്ലയിലെ വനംവകുപ്പ് അധികൃതര്‍ ഗര്‍ഭിണിയായ ആനയുടെ ജഡം കണ്ടെത്തിയത്. 300 മീറ്റര്‍ അകലെയുള്ള പ്രതപ്പൂര്‍ റേഞ്ചിലാണ് മറ്റൊരു പെണ്‍ ആനയുടെ ജഡം കണ്ടെത്തിയത്.

ബല്‍റാംപൂര്‍ ജില്ലയിലെ ഗോപാല്‍പൂര്‍ പ്രദേശത്താണ് മൂന്നാമത്തെ ആനയുടെ ജഡം കണ്ടെത്തിയത്. ആനകളുടെ സാമ്പിളുകള്‍ ശേഖരിച്ച് വനംവകുപ്പ് അന്വേഷണം നടത്തിവരുന്നു.

Related Articles

Latest Articles