Sunday, October 4, 2026

അനന്ത്‌നാഗില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു

കാശ്മീര്‍: ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. അനന്ത്നാഗിലെ ലല്ലനില്‍ ശനിയാഴ്ച പുലര്‍ച്ചയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.

ആറ് ദിവസത്തിനിടെ തെക്കന്‍ കാശ്മീരില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയാണ് സംയുക്തസേന ഭീകരരുമായി ഏറ്റുമുട്ടിയത്. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്നും ഏറ്റുമുട്ടല്‍ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.

Related Articles

Latest Articles