Sunday, May 19, 2024
spot_img

ജയലളിതയുടെ അനന്തരവര്‍ക്ക് കിട്ടുന്നതെന്തൊക്കെ?

ചെന്നൈ : അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മുഴുവന്‍ സ്വത്തിനും നേരിട്ടുള്ള അവകാശികള്‍ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ ആയിരം കോടിയോളം വിലമതിക്കുന്ന സ്വത്ത് വകകളുടെ നിയമപരമായ പിന്തുടര്‍ച്ചാവകാശികള്‍ ദീപയും ദീപക്കുമാണെന്ന് രണ്ടു ദിവസം മുന്‍പു മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. കോടികളുടെ ഭൂമിയും സ്വര്‍ണവും 2,140 സാരികളും 750 ജോഡി ചെരുപ്പുകളും ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച ലിസ്റ്റിലെ സ്വത്തുക്കളുടെ മൂല്യമാണ് 913 കോടി.

ഇതിനു പിന്നാലെയാണു സ്വത്തുക്കളില്‍ നേരിട്ടുള്ള അവകാശം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് എന്‍.കൃപാകരന്‍, ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദൂസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജയലളിതയ്ക്കു തന്റെ അമ്മയില്‍ നിന്നു ലഭിച്ച വസ്തുക്കളാണെന്നതിനാല്‍ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 15(2) വകുപ്പ് പ്രകാരം സഹോദരന്റെ മക്കള്‍ക്കു നേരിട്ടുള്ള അവകാശമുണ്ടെന്ന് കോടതി അറിയിച്ചു. സ്വത്തുക്കള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനമാകുന്നതു വരെ അങ്ങോട്ടേക്കു പോകരുതെന്നും കോടതി പറഞ്ഞു.ഈ വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നു പ്രതികരിച്ച ദീപ, തന്റെയും സഹോദരന്റെയും ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ വര്‍ധിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു. സ്വത്തുക്കളില്‍ അവകാശവാദമുന്നയിക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ തങ്ങളെ അപായപ്പെടുത്താന്‍ ശ്രമമുണ്ടെന്നും ദീപ പറഞ്ഞു.

സ്വത്തു കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ജയലളിത 2006 ഡിസംബര്‍ അഞ്ചിനാണ് മരണമടഞ്ഞത്. നേരിട്ടുള്ള അവകാശികളില്ലാത്തതിനാല്‍, ഹിന്ദു പിന്തുടര്‍ച്ചവകാശ നിയമപ്രകാരം രണ്ടാംനിര അവകാശികളായ തങ്ങള്‍ക്ക് സ്വത്തവകാശം ആവശ്യപ്പെട്ട് ദീപയും ദീപക്കും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

Previous article
Next article

Related Articles

Latest Articles