Saturday, October 24, 2026

ജസ്റ്റിസ് ദീപക് ഗുപ്ത വിരമിച്ചു, യാത്രയയപ്പ് ഹൈടെക്ക് മോഡൽ

ദില്ലി :കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ദീപക് ഗുപ്തക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വഴി യാത്രയയപ്പ് നല്‍കി. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു യാത്രയയപ്പ് ചടങ്ങ് നടത്തിയത്.

ഭരണഘടനയാണ് ഒരു ജഡ്ജിയുടെ വിശുദ്ധ പുസ്തകമെന്ന്’ യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു. കോടതി മുറിയില്‍ എത്തിക്കഴിഞ്ഞാല്‍ ജഡ‍്ജിക്ക് മതവും വിശ്വാസവും ഒന്നുമില്ല. ഭരണഘടന മാത്രമാണ് അവസാന വാക്ക്. ഭരണഘടനയാണ് ബൈബിളും ഖുറാനും ഗീതയുമൊക്കെ. സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന ഇടപെടലുകള്‍ അഭിഭാഷകരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ജസ്റ്റിസ് ദുപ്ത പറഞ്ഞു.മൂന്ന് വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതിയില്‍ നിന്ന് ജസ്റ്റിസ് ദീപക് ഗുപ്ത വിരമിക്കുന്നത്.

Related Articles

Latest Articles