Thursday, May 16, 2024
spot_img

ജില്ലയിൽ കണ്ടെയ്‌ൻമെൻറ് സോണിലെ വീടുകൾ കയറിയിറങ്ങി പ്രാർത്ഥന നടത്തി; പാസ്റ്റർക്ക് കോവിഡ്

ഇടുക്കി: കണ്ടെയ്ന്‍മെന്‍റ് സോണിലെ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ഥനന
ടത്തിയ പാസ്റ്റര്‍ക്ക് കോവിഡ്. ഇടുക്കി പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാസ്റ്ററെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി.

പീരുമേട് പഞ്ചായത്തിലെ പതിമ്മൂന്നാം വാര്‍ഡ്‌ കണ്ടെയ്ന്‍മെന്‍റ് സോണായിരുന്നു. ഇവിടെ ഭവനസന്ദര്‍ശനം പാടില്ലെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍ശനനിര്‍ദേശം മറികടന്നാണ് പാസ്റ്റര്‍ വീടുകളില്‍ കയറിയിറങ്ങി പ്രാര്‍ഥനനടത്തിയത്. ഇതേ തുടർന്ന്

ഇയാളെ പീരുമേട്ടിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിക്കുകയും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവാകുകയായിരുന്നു. പാസ്റ്റര്‍ സന്ദര്‍ശനം നടത്തിയ മുഴുവന്‍ വീട്ടുകാരും ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരും നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. ഇവരുടെ പട്ടിക തയ്യാറാക്കി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്.

Related Articles

Latest Articles