Monday, May 27, 2024
spot_img

ജർമ്മൻ പൗരന് നാട്ടിലേക്ക് പോകണ്ട; വിമാനത്താവളത്തിൽ സുഖവാസം 55 ദിവസം

ദില്ലി: കഴിഞ്ഞ 55 ദിവസമായി ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങിയ ജര്‍മന്‍ പൗരന്‍ ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ കെഎല്‍എം വിമാനത്തിലാണ് ഇയാള്‍ ആംസ്റ്റര്‍ഡാമിലേക്കുപോയത്. കോവിഡ് പരിശോധനയില്‍ നെഗറ്റീവായതോടെയാണ് പ്രത്യേക വിമാനത്തില്‍ യാത്ര അനുവദിച്ചത്.

ജര്‍മന്‍ പൗരനായ എഡ്ഗാര്‍ഡ് സിയാബാത് ആണ് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിമാനത്താവളത്തിലെ ഇന്റര്‍നാഷണല്‍ ട്രാന്‍സിസ്റ്റ് ഏരിയായിലാണ് ഇയാള്‍ കഴിഞ്ഞ 54 ദിവസം കഴിഞ്ഞത്.

മാര്‍ച്ച് 18 ന് തായ്ലന്‍ഡില്‍നിന്നാണ് ഇയാള്‍ ഡല്‍ഹിയില്‍ എത്തിയത്. തുര്‍ക്കിയിലെ ഇസ്താംബൂളിലേക്കുള്ള യാത്രക്കിടെയാണ് എഡ്ഗാര്‍ഡ് ഡല്‍ഹിയില്‍ ഇറങ്ങിയത്. ഇതിനു പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഇവിടെ കുടുങ്ങി.

ഇയാള്‍ക്ക് ഇന്ത്യന്‍ വീസ ഇല്ലാത്തതിനാല്‍ വിമാനത്താവളത്തില്‍നിന്നും പുറത്തിറങ്ങാനായില്ല. വിമാനത്താവളത്തില്‍ തന്നെ ഇയാള്‍ക്കുള്ള ഭക്ഷണവും കിടക്കാന്‍ കൊതുക് വലയും നല്‍കിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ജര്‍മന്‍ സ്ഥാനപതി കാര്യാലയത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഇവിടെവന്ന് എഡ്ഗാര്‍ഡിനെ കണ്ടു.

എന്നാല്‍ ഇയാള്‍ ജര്‍മനിയിലേക്ക് മടങ്ങാന്‍ സമ്മതിച്ചില്ല. ജര്‍മനിയില്‍ തന്റെ പേരില്‍ ക്രിമിനല്‍ കേസ് ഉള്ളതിനാല്‍ ജര്‍മനിയിലേക്ക് ഇല്ലെന്ന് ഇയാള്‍ പറഞ്ഞു. ഇതോടെ ഇവിടെ തുടരുകയായിരുന്നു. ഒടുവില്‍ 55ാം ദിവസം ആംസ്റ്റര്‍ഡാമിലേക്ക് എഡ്ഗാര്‍ഡിന് പറക്കാന്‍ അനുമതി ലഭിച്ചു.

Related Articles

Latest Articles