തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍ വിതരണത്തിനും വര്‍ഷാവസാന ബില്ലുകള്‍ ക്ലിയര്‍ ചെയ്യുന്നതിനുമായി രാവിലെ 9 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ ട്രഷറികള്‍ തുറക്കുന്നത് വീണ്ടും 10 മണിയാക്കി. പെന്‍ഷന്‍കാരുടെ തിരക്കൊഴിഞ്ഞതാണ് കാരണം. ഒരറിയിപ്പുണ്ടാകുന്നതുവരെ പെന്‍ഷന്‍ വിതരണം തുടരുമെന്ന് ട്രഷറി അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരായാല്‍ മതിയെന്ന നിര്‍ദ്ദേശം ട്രഷറികളില്‍ പാലിക്കാനായില്ല. ജീവനക്കാര്‍ കുറവായതിനാല്‍ . പല ട്രഷറികളിലും മുഴുവന്‍ പേരും എല്ലാ ദിവസവും ഹാജരായി. . പെന്‍ഷന്‍കാര്‍ ഒരുമിച്ചു വന്നതിനാല്‍ സാമൂഹ്യ അകലം സംബന്ധിച്ച നിബന്ധനകളും പൂര്‍ണമായും പാലിക്കാനായില്ല.

