Sunday, June 2, 2024
spot_img

സൗദിയിൽ മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

റിയാദ് : സൗദിയില്‍ ഇന്ന് മൂന്ന് പേരുകൂടി കൊവിഡ് 19 ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 44 ആയി.

ഇന്ന് 355 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3287 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു

ഇതില്‍ 666 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇന്ന് മാത്രം 35 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 2577 പേര്‍ ചികിത്സയിലാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ ആളുകള്‍ മദീനയിലാണ്(89). റിയാദില്‍ 83 പേര്‍ക്കും മക്കയില്‍ 78 പേര്‍ക്കും ജിദ്ദയില്‍ 45 പേര്‍ക്കും തബൂക്കില്‍ 26 പേര്‍ക്കും ഖത്തീഫില്‍ 10 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

അതേസമയം മക്കയില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ മൂന്നു ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചു. ഒപ്പം സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഐസൊലേഷന്‍ ബാധകമാക്കി.

Related Articles

Latest Articles