ഒഡീഷ : നിലവിലെ കൊവിഡ് പ്രതിസന്ധിയിൽ ആവശ്യത്തിനു ഡോക്ടര്‍മാര്‍ ലഭ്യമല്ലാത്ത അവസ്ഥ മറികടക്കാൻ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കു പ്രത്യേകപരീശിലനം നല്കി ഒഡീഷ. ഇതിനായി ആദ്യഘട്ടത്തില്‍ ഒഡീഷ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികളെയാണു പരിശീലിപ്പിക്കുന്നത്. പിന്നാലെ സ്വകാര്യ മെഡി ക്കല്‍ കോളജ് വിദ്യാര്‍ഥികളെയും പരിശീലിപ്പിക്കും.
മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഏഴ്, എട്ട്, ഒന്‍പത് സെമസ്റ്ററുകളിലെ വിദ്യാര്‍ഥികള്‍ക്കാണു പരിശീലനം നല്‍കുക. ആവശ്യം വന്നാല്‍ ഇവരെ ആശുപത്രികളിലേക്കു വിന്യസിക്കുമെന്നും ചീഫ് സെക്രട്ടറി അസിദ് ത്രിപാഠി പറഞ്ഞു.

