Friday, October 23, 2026

തപ്പിയത് കഞ്ചാവ് കിട്ടിയത് അതിലും വിലയുള്ള ഒരു സാധനം

കാളികാവ്: കഞ്ചാവ് പരിശോധന നടത്തിയ പോലീസ്‌കാർ ഞെട്ടി .അന്വേഷണത്തിനിടെ പൊലീസിന് ലഭിച്ചത് കാട്ടാനയുടെ പല്ല്. ചോക്കാട് കല്ലാമൂല വള്ളിപ്പുളയില്‍ സ്കൂട്ടറില്‍ നിന്നാണ്​ അനപ്പല്ല് കണ്ടെത്തിയത്. ഇതോടനുബന്ധിച്ച്‌ മമ്പാട്ട് മൂല കവളപ്പറമ്പിൽ അഷ്ക്കറലിയുടെ പേരില്‍ കാളികാവ് പൊലീസ് കേസെടുത്തു.

കാളികാവ് എസ്.ഐ സി.കെ നൗഷാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ആനപ്പല്ല്​ കണ്ടെടുത്തത്​.​ തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് സംഭവം.

ആനപ്പല്ല് വനം വകുപ്പിന് കൈമാറി. പരിശോധന നടന്ന് വരികയാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. എസ്.സി.പി.ഒ നിയാസ് സി.പി.ഒ രാരിഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles

Latest Articles