Friday, May 3, 2024
spot_img

തലസ്ഥാനത്ത് ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും സമ്പർക്കത്തിലൂടെ രോഗബാധ; നഗരം ആശങ്കയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ തിരുവനന്തപുരത്ത് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുഞ്ഞിനും രോഗമുണ്ട്. മറ്റൊരുമകള്‍ക്കും രോഗലക്ഷണം ഉള്ളതായാണ് സൂചന. എന്നാല്‍ ഇവര്‍ക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല.

ഇയാള്‍ ജില്ലയില്‍ വ്യാപകമായി യാത്രചെയ്യുകയും നിരവധി പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ സമ്പര്‍ക്ക പട്ടിക രേഖപ്പെടുത്തുന്നത്് ശ്രമകരമായേക്കും. ഇതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്.

ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ ഡിസിപിയെ നിയമിച്ചു. ഡോക്ടര്‍ കൂടിയായ ഐപിഎസ് ഓഫീസര്‍ ദിവ്യ ഗോപിനാഥിനെയാണ് ഡിസിപിയായി നിയമിച്ചത്. കൊവിഡ് രോഗബാധയുടെ പ്രതിരോധ ചുമതലയും ഡിസിപിക്ക് നല്‍കി. നിലവിലെ ഡിസിപി കറുപ്പസ്വാമിയെ ഇടുക്കി എസ്പിയായി നിയമിച്ചു.

Related Articles

Latest Articles