ആംസ്റ്റര്‍ഡാമില്‍ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു.നെതര്‍ലാന്റ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലെ പ്രതിമയാണ് അജ്ഞാതര്‍ തകര്‍ത്തത്. ഗ്രാഫിറ്റി പെയിന്റ് ഉപയോഗിച്ച് വംശവെറിയന്‍ എന്ന് എഴുതിചേര്‍ക്കുകയും ചെയ്തു. 1990 ഒക്ടോബര്‍ രണ്ടിന് ഗാന്ധിയുടെ 121 ാം ജന്മദിനത്തിനാണ് അവിടെപ്രതിമ അനാച്ഛാദനം ചെയ്തത്.
അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്ളോയിഡിനെ പൊലീസ് കൊലപ്പെടുത്തിയതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിമകള്‍ തകര്‍ത്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഗാന്ധി പ്രതിമയ്ക്ക് സംഭവിച്ചതെന്നാണ് നിഗമനം .

