Saturday, April 20, 2024
spot_img

ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന് കൊവിഡ്; കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ ഓഫീസ് അടച്ചു. ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തില്‍ പോയ സാഹചര്യത്തിലാണ് ഇന്നലെ വൈകീട്ടോടെ നടപടി. ഓഫീസ് അണുവിമുക്തമാക്കാനുള്ള നടപടികള്‍ തുടങ്ങി.

കര്‍ണാടകത്തില്‍ ആശങ്കയേറ്റിക്കൊണ്ട് കൊവിഡ് കേസുകള്‍ കുത്തനെ കൂടുകയാണ്. മുംബൈ, ചെന്നൈ തുടങ്ങിയ മഹാ നഗരങ്ങളില്‍നിന്നും വ്യത്യസ്തമായി കൊവിഡ് കേസുകള്‍ താരതമ്യേന കുറവായിരുന്നു ഇതുവരെ ബംഗളൂരുവില്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ഥിതി മാറുകയാണ്.

വെള്ളിയാഴ്ച മാത്രം 138 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരു വയസ് പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളും ഉള്‍പ്പെടും. ഇതോടെ സംസ്ഥാനത്താകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,000 കടന്നു.

സംസ്ഥാനത്താകെ 337 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ മരിച്ചു. ഇതില്‍ 7 പേരും ബംഗളൂരുവില്‍ ചികിത്സയിലുണ്ടായിരുന്നവരാണ്. വ്യാഴാഴ്ച 12 പേരാണ് മരിച്ചത്. ചികിത്സയിലുള്ള 2,943 പേരില്‍ 70 പേരുടെ രോഗഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,281 ആയി.

Related Articles

Latest Articles