Monday, June 3, 2024
spot_img

തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണം; ആറ് കണ്ടയ്നമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു; അതീവ ജാഗ്രത

തിരുവനന്തപുരം :- പ്രതിദിനം കോവിഡ് വ്യാപനം ഉണ്ടാകുന്നതിന് തുടർന്ന് ജില്ലയിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ. കൂടുതൽ കണ്ടെയിന്മെന്റ് സോണുകൾ കളക്ടർ പ്രഖ്യാപിച്ചു. ആറ്റുകാൽ വാർഡ് (70) , കുരിയാത്തി (73) , കളിപ്പൻകുളം (69), മണക്കാട് വാർഡ് (72) ടാഗോർ റോഡ് തൃക്കണാപുരം (48), പുത്തൻപാളം വള്ളക്കടവ് (88) എന്നിവിടങ്ങളിലാണ് പുതിയതായി സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത് . ഇവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി . ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട മേഖലകളായി പരിഗണിക്കും .

നഗരത്തിൽ ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം വർധിക്കുകയാണ് . ഇതോടെ ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം 15 ആയി .അതേസമയം, നേരത്തെ രോഗബാധ സ്ഥിരീകരിച്ച മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറിൽ നിന്ന് മൂന്ന് പേർക്ക് കൂടി വൈറസ് ബാധ പിടിപെട്ടു. ഇയാളുടെ മൂന്ന് ബന്ധുക്കൾക്കാണ് രോഗം ധ സ്ഥിരീകരിച്ചത്. ഇതോടെ ഓട്ടോ ഡ്രൈവറിൽ നിന്ന് രോഗം പകർന്നവരുടെ എണ്ണം ആറായി ഉയർന്നു

Related Articles

Latest Articles