ലോകം മുഴുവനുള്ള ക്രിസ്തുമത വിശ്വാസികള് അന്ത്യ അത്താഴത്തിന്റെ ഓര്മ്മ പുതുക്കി ഇന്ന് പെസഹ വ്യാഴം ആചരിക്കുകയാണ്. കാല്കഴുകല് ശുശ്രൂഷയോ വിശുദ്ധവാരത്തിലെ കുമ്പ സാരമോ ഇല്ലാതെ ക്രൈസ്തവര് വ്യാഴാഴ്ച പെസഹ ആചരിക്കും.’മോണ്ടി തേസ്ഡെ’ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന് തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്മ്മയിലാണ് പെസഹ ആചരിക്കുന്നത്.
പെസഹാ വ്യാഴത്തില് വീടുകളില് നടത്താറുള്ള അപ്പം മുറിക്കല് വീട്ടിലുള്ളവര്ക്കുമാത്രമായി പരിമിതപ്പെടുത്തണമെന്നും കുടുംബകൂട്ടായ്മ അടിസ്ഥാനത്തില് നടത്തരുതെന്നും പ്രത്യേക നിര്ദേശം നല്കിയിട്ടുണ്ട്.

