Sunday, May 19, 2024
spot_img

തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തിൽ സമ്പർക്ക് രോഗികൾ വർധിക്കുന്നു. കെടിഡിസി, മിൽമ പാൽസംഭരണകേന്ദ്രം തുടങ്ങിയവ അടച്ചുപൂട്ടി

കാട്ടാക്കട: സമൂഹ വ്യാപന സൂചന നൽകി കള്ളിക്കാട് പഞ്ചായത്ത് പ്രദേശത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം. ഇന്നലെ 20 പേർക്കും ഇന്ന് 16പേർക്കും രോഗം സ്ഥിരീകരിച്ചതോടെ മൂന്ന് ദിവസത്തിനിടെ രോഗ ബാധിതർ 53 ആയി.
61 പേരെ പരിശോധിച്ചപ്പോഴാണ് 16 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നത് സമൂഹ വ്യാപന തെളിവായി ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു .ഇതിന് പുറമേ നെയ്യാർ ഡാം കെടിഡിസി ഹോട്ടലിലെ രണ്ട് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. ഹോട്ടലും, ബീയർ പാർലറും അടച്ചു.ഇവിടത്തെ മുഴുവൻ ജീവനക്കാരും ക്വാറന്റീനിലായി. ബുധനാഴ്ച ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മുഴുവൻ ജീവനക്കാർക്കും പരിശോധന നടത്തിയപ്പോഴാണ് വനിതാ ജീവനക്കാരിക്ക് കൂടി രോഗം കണ്ടെത്തിയത്. 8 ജീവനക്കാർ ഹോട്ടലിൽ ക്വാറന്റീനിലും മറ്റുള്ളവർ വീട്ടിൽ നിരീക്ഷണത്തിലും പ്രവേശിച്ചു.

കള്ളിക്കാട് മിൽമ മിൽക് സൊസൈറ്റിയിലെ സെക്രട്ടറിക്കും ഒരു ജീവനക്കാരനും കോവിഡ് സ്തിതീകരിച്ചു. തുടർന്ന് പ്രതിരോധ മുൻകരുതലിൻ്റെ ഭാഗമായി ഇന്ന് മുതൽ സംഘം ഓഫീസിൽ പാൽ സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതും നിർത്തി വയ്ക്കുന്നതായും രോഗബാധിതരുമായി നേരിട്ട് സമ്പർക്കത്തിലായ കർഷകരും ഉപഭോക്താക്കളും സ്വയം നീരിക്ഷണത്തിൽ പോകാൻ ക്ഷീര സംഘം പ്രസിഡൻ്റ് അറിയിപ്പ് നൽകി.

കള്ളിക്കാട് പഞ്ചായത്തിൽ സമൂഹ വ്യാപന സൂചന നൽകുകയാണ് രണ്ട് ദിവസത്തെ പരിശോധന ഫലങ്ങൾ. പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചവർക്കൊക്കെ സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. മുണ്ടവൻ കുന്ന് സ്വദേശിനിയ്ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.ഇവർ ജോലിക്ക് പോയ കള്ളിക്കാട് വാർഡിലെ ഒരു വീട്ടിലെ ഏഴു പേർക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഇന്നലെ രാവിലെ പ്രഖാപിക്കുകയും വൈകിട്ടോടെ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്തതോടെ തിരുവനന്തപുരം ജില്ലാ കലക്റ്റർ പഞ്ചായത്തിലെ എല്ലാ വാർഡും കൺടൈൻമെന്റ് സോൺ ആയിട്ട് പ്രഖ്യാപിച്ചു.എന്നാൽ ഉൾ പ്രദേശങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അതീവ ഗൗരവതരമായ സ്ഥിതി വിശേഷത്തിലേക്കാണ് പഞ്ചായത്ത് പോകുന്നത്.

Related Articles

Latest Articles