Sunday, June 2, 2024
spot_img

കോവിഡ് ചികിത്സ ചിലവ് നേരിടാനായി പ്രത്യേക ഇൻഷുറൻസ്. കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക്

തിരുവനന്തപുരം: കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ ‘കവച്’ പോളിസിയുമായി പ്രമുഖ പൊതുമേഖല ബാങ്കായ കാനറാ ബാങ്ക് രം​ഗത്ത്. ഐആർഡിഎയുടെ (ഇൻഷുറൻസ് റെ​ഗുലേറ്ററി ആൻഡ് സെവലപ്പ്മെന്റ് അതോറിറ്റി) നിർദേശപ്രകാരമാണ് കോവിഡ് ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്.

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, എച്ച്ഡി‌എഫ്‌സി ഇ‌ആർ‌ജി‌ഒ ഹെൽ‌ത്ത് ഇൻ‌ഷുറൻസ് കമ്പനി ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെയാണ് കൊറോണ ‘കവച്’ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.

മൂന്നര മാസം, ആറര മാസം, ഒന്‍പതര മാസം എന്നിങ്ങനെയാണ് കൊറോണ ‘കവച്’ പോളിസികളുടെ ദൈര്‍ഘ്യം. 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് പരിരക്ഷ. പിപിഇ കിറ്റുകള്‍ക്കും മറ്റു അവശ്യ ഉപഭോഗവസ്തുക്കള്‍ക്കും അധിക പരിരക്ഷയേകുമെന്നതാണ് ഈ പോളിസിയുടെ പ്രത്യേകതയായി ബാങ്ക് അവകാശപ്പെടുന്നത്.

Related Articles

Latest Articles