Sunday, April 28, 2024
spot_img

തിരുവനന്തപുരത്ത് ആശങ്ക: ആറ്റിങ്ങല്‍ ഡിവൈ എസ് പി അടക്കം എട്ട് പൊലീസുകാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡിവൈ എസ് പി അടക്കം എട്ടു പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കത്തിലായവരോട് നിരീക്ഷണത്തില്‍ കഴിയാൻ അധികൃതർ ആവശ്യപ്പെട്ടു . എന്നാൽ, എവിടെനിന്നാണ് ഇവർക്ക് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാര്‍ക്കുകൂടി കോവിഡ് ബാധിച്ചെന്ന റിപ്പോര്‍ട്ടുകളുണ്ട് . ഇന്നലെ രണ്ട് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് ആസ്ഥാനം അടച്ചിട്ടിരിക്കുകയാണ്.

അതിനിടെ തലസ്ഥാനത്ത് കടുത്ത ആശങ്ക ഉയര്‍ത്തി ബണ്ടുകാേളനിയിലെ പതിനേഴ് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കോളനിയില്‍ മൂന്നുദിവസത്തിനിടെ 55 പേര്‍ക്കാണ് മൊത്തം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുളളത് തിരുവനന്തപുരത്താണ് . സംസ്ഥാനത്ത് ഏറ്റവും അധികം പോസിറ്റീവ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജൂലായില്‍ 23 ശതമാനം രോഗികളുമുള്ളത് ഇവിടെയാണ് . ജൂണ്‍ 30ന് ജില്ലയില്‍ 97 പേര്‍ മാത്രമായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. പിന്നീടാണ് ഉറവിടമറിയാതെ മണക്കാടും വി എസ് എസ്‌ സിയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Related Articles

Latest Articles