Monday, November 9, 2026

തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും കൂട്ടം’കൂടിയ സംഭവം ; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എം പി

തിരുവനന്തപുരം : സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം ശക്തമാവുന്നതിനിടെ ഇന്നലെ തിരുവനന്തപുരത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും കൂട്ടം കൂടാൻ സാഹചര്യം സൃഷ്ടിച്ചതിൽ രൂക്ഷവിമർശനവുമായി ശശി തരൂർ എം പി.

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും കൂട്ടംകൂടിയതിന്‍റെ ചിത്രം പങ്കുവെച്ചാണ് തരൂരിന്‍റെ വിമര്‍ശനം.

കോവിഡിനെ ഫലപ്രദമായി ചെറുക്കാന്‍ താല്‍പര്യമുള്ള ഭരണകൂടം ചെയ്യേണ്ടത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കുകയായിരുന്നു. പരീക്ഷ മാറ്റി വച്ചിരുന്നെങ്കില്‍ എന്ന് എംപിയായ താനും പരീക്ഷാര്‍ത്ഥികളും ആവശ്യപ്പെട്ടത് കണക്കിലെടുത്തില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ശശി തരൂര്‍ കുറിച്ചു.

2020 – 21 വര്‍ഷത്തിലേക്കുള്ള എന്‍ജിനിയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയായ കീം എഴുതാനെത്തിയ വിദ്യാര്‍ഥികളും അവര്‍ക്കൊപ്പമെത്തിയ രക്ഷിതാക്കളുമാണ് സാമൂഹ്യ അകലം പാലിക്കാതെ വലിയ രീതിയില്‍ കൂട്ടം കൂടിയ സാഹചര്യമുണ്ടായത്.

ഏപ്രില്‍ 20, 21 തീയതികളില്‍ നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ് 19 വ്യാപനത്തിന് പിന്നാലെ ജൂലൈ 16 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ, കീം 2020 സാമൂഹ്യ അകലം പാലിക്കാനുള്ള നിയന്ത്രണങ്ങളെ പൂര്‍ണമായും പരിഹസിക്കുന്ന രീതിയിലായി മാറി. .

സാമൂഹ്യ അകലവും ജാഗ്രതയും പാലിച്ചായിരിക്കും പരീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും പലയിടത്തും പാലിക്കപ്പെട്ടില്ല. പരീക്ഷാ കേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും തിരക്ക് ഒഴിവാക്കാന്‍ സംവിധാനമൊരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സാമൂഹ്യ വ്യാപനത്തിന്‍റെ വക്കില്‍ നില്‍ക്കുന്ന തിരുവനന്തപുരത്ത് പോലും പാലിക്കപ്പെട്ടില്ലെന്നാണ് പരിഹാസം

Related Articles

Latest Articles