Sunday, May 12, 2024
spot_img

തൃശൂർ പൂരം ഉപേക്ഷിച്ചു; ഉത്സവ ചടങ്ങുകൾ 5 പേരെ പങ്കെടുപ്പിച്ച് നടത്തും

തൃശൂർ: കൊറോണ ഭീതിയിൽ ലോക്ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം ഉപേക്ഷിച്ചു. പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകളൊന്നും നടത്തേണ്ടെന്നാണ് തീരുമാനം. എന്നാൽ ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകൾ 5 പേരുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിനുള്ളിൽ തന്നെ നടത്തും.

മന്ത്രിമാരായ എ സി. മൊയ്തീന്റെയും, വി എസ് . സുനിൽകുമാറിന്റെയും സാന്നിധ്യത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. നേരത്തെ പൂരം നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ലോക്ക്ഡൗൺ നീട്ടിയ പശ്ചാത്തലത്തിലാണ് ഇത് ഒഴിവാക്കിയത്. 58 വർഷങ്ങൾക്ക് മുൻപ് ഇന്ത്യ-ചൈന യുദ്ധകാലത്താണ് ഇതിന് മുൻപ് തൃശൂർ പൂരം മുടങ്ങിയത്.

Related Articles

Latest Articles