Sunday, December 14, 2025

തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഉഷാറാണി ഇനി ഓര്‍മ്മ

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര താരവുമായിരുന്ന, പഴയകാല നടി ഉഷാ റാണി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

അഹം, ഏകല്യവന്‍, ഭാര്യ, തൊട്ടാവാടി, അങ്കതട്ട്, മഴയെത്തും മുന്‍പേ, പത്രം, പഞ്ചമി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അന്തരിച്ച സംവിധായകന്‍ എന്‍.ശങ്കരന്‍നായരുടെ ഭാര്യയാണ്. സംസ്‌കാര ചടങ്ങുകള്‍ ചെന്നൈയില്‍ നടക്കും.

Related Articles

Latest Articles