Friday, April 19, 2024
spot_img

തെരുവ് നായകൾ അക്രമകാരികളാകുന്നതിങ്ങനെ! ദൃശ്യങ്ങൾ പുറത്ത്

കേരളത്തിൽ തെരുവുനായ ആക്രമണവും പേവിഷബാധയും അതിനെ തുടർന്നുള്ള മരണങ്ങളും വ്യാപകമാകുകയാണ്. തെരുവുനായകളുടെ ജനന നിയന്ത്രണം മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുക. കടിയേൽക്കുന്നവർക്ക് പിഴവില്ലാത്ത ചികിത്സ ഉറപ്പുവരുത്തുക എന്നതൊക്കെയാണ് അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ. എന്നാൽ മാലിന്യ നിർമ്മാർജ്ജനം എന്ന സുപ്രധാനമായ കാര്യത്തിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നതാണ് യാദാർഥ്യം. സംസ്ഥാനത്തുടനീളം കുട്ടികൾ ഉൾപ്പെടെയുള്ളവർ വ്യാപകമായി തെരുവുനായകളുടെ ആക്രമണങ്ങൾക്ക് വിധേയരായിട്ടും പത്രസമ്മേളനങ്ങളിൽ മന്ത്രിയുടെ തള്ളുകളല്ലാതെ പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല എന്നതിന്റെ നേർക്കാഴ്ചയാണിത്. തിരുവനന്തപുരം നഗരത്തിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തിരുനടയിൽ നിന്നുള്ള കാഴ്ചകളാണ്. രാവിലെ അമ്പലത്തിലേക്ക് എത്തേണ്ട ഭക്തർ ഈ മാലിന്യ കൂമ്പാരത്തിനു അരികിലൂടെയാണ് നടന്നുപോകേണ്ടത്. അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം അറവുമാടുകളെ എത്തിച്ച് വൻതോതിൽ കശാപ്പ് ചെയ്യുന്ന ഒരു സംസ്ഥാനമാണ് കേരളം. പക്ഷെ ശാസ്ത്രീയമായി നിയമപരമായ അനുമതിയോടെ പ്രവർത്തിക്കുന്ന അറവുശാലകൾ കേരളത്തിൽ ഇല്ലതാനും. തിരുവനന്തപുരം നഗരത്തിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിനു ചുറ്റിലും ഇത്തരത്തിലുള്ള അനധികൃത അറവു ശാലകളാണ്. ആടുമാടുകളെയും കോഴിയേയും അതിരാവിലെ തന്നെ വഴിയരികിൽ കശാപ്പ് ചെയ്യുന്നു. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തി അറുത്ത് പ്രദർശിപ്പിക്കുന്നു. ചോരയൊലിപ്പിക്കുന്ന അറവു മാലിന്യങ്ങൾ രാവിലെ തന്നെ വഴിയരികിൽ തള്ളുന്നു. വൃത്തിഹീനമായ ചുറ്റുപാടുകളിൽ വെട്ടുന്ന മാംസം യാതൊരു അനുമതിയോ ലൈസൻസോ ഇല്ലാതെ വഴിയരികിൽ പ്രദർശിപ്പിച്ച് വിൽക്കുന്നു. നഗരസഭാ ഈ മാലിന്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. സമീപത്തെ പരിസരവാസികൾക്കും ജല സ്രോതസ്സുകൾക്കും ഭീഷണിയായി മാലിന്യങ്ങൾ കൂമ്പാരമാകുന്നു. മാലിന്യ നിർമ്മാർജ്ജനത്തിനും സംസ്കരണത്തിനുമായി കോടികൾ മുടക്കി വാങ്ങിയ വാഹനങ്ങൾ പോലും കാണാനില്ലാത്ത സ്ഥിതിയാണ്. തെരുവുനായ്ക്കളെ വളർത്തുന്നതും അപകടകാരികളാക്കുന്നതും ഈ മാംസ മാലിന്യങ്ങളാണ്. കുട്ടികൾ ഉൾപ്പെടെയുള്ളവരെ തെരുവുകളിൽ നായകൾ കടിച്ചു കീറിയിട്ടും പേവിഷ ബാധയേറ്റ് ആളുകൾ അതിദാരുണമായി മരിച്ചു വീഴുമ്പോഴും സംസ്ഥാനത്ത് രണ്ടായിരത്തിലേറെ പേർക്ക് കടിയേറ്റിട്ടും 170 ഹോട്സ്പോട്ടുകൾ കണ്ടെത്തിയിട്ടും മാലിന്യ നിർമ്മാർജ്ജനമെന്ന പ്രാരംഭ പ്രവർത്തനം പോലും തുടങ്ങിയിട്ടില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്. ഏറ്റവും കൂടുതൽ ഹോട്സ്പോട്ടുകൾ ഉള്ള തിരുവനന്തപുരത്തെ കാഴ്ച ഇതാണെങ്കിൽ നാല് കാലും വാലുമുള്ള നായകളെ കുറ്റംപറഞ്ഞിട്ട് ഒരു കാര്യവുമില്ല

Related Articles

Latest Articles