Sunday, May 19, 2024
spot_img

ദില്ലി കലാപം; രണ്ടു ജെഎന്‍യു വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ രണ്ടു വിദ്യാര്‍ഥിനികളെ പോലീസ് അറസ്റ്റു ചെയ്തു. നടാഷ നര്‍വാള്‍(30), ദേവംഗന കലിത(32) എന്നിവരാണ് അറസ്റ്റിലായത്. ജഫാറാബാദില്‍ വനിതകളുടെ നേതൃത്വത്തില്‍ പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റു ചെയ്തത്.

ജെഎന്‍യുവിലെ വിദ്യാര്‍ഥികളായ ഇവര്‍ വനിത വിദ്യാര്‍ഥി സംഘടനയായ പിഞ്ച്റ തോഡിലെ നേതാക്കളാണ്. വീടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ വുമണ്‍സ് സ്റ്റഡീസിലെ എംഫില്‍ വിദ്യാര്‍ഥിനിയാണ് ദേവാംഗന. സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിലെ പിഎച്ച്ഡി വിദ്യാര്‍ഥിനിയാണ് നടാഷ. 2015ല്‍ രൂപംകൊണ്ട പിഞ്ച്റ തോഡ് സംഘടനയുടെ സ്ഥാപക നേതാക്കളാണ് ഇരുവരും.

ദില്ലി കലാപവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ ഇസ് ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Related Articles

Latest Articles