Sunday, January 11, 2026

നടൻ നാഗചൈതന്യയുടെ പുതിയ കാമുകി നടി ശോഭിത ധൂലിപാലോ ? താരത്തിനൊപ്പമുള്ള ഡിന്നർ ഡേറ്റിന്റെ ചിത്രങ്ങൾ പുറത്ത്

തെന്നിന്ത്യൻ താരം നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹവും വിവാഹ മോചനവുമെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് നാഗചൈതന്യയും സാമന്തയും വേർപിരിയുന്നത്. ഇപ്പോൾ നാഗചൈതന്യ നടി ശോഭിത ധൂലിപാലുമായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

നാഗചൈതന്യയും ശോഭിതയും ലണ്ടനിലെ ഒരു റെസ്‌റ്റോറന്റിൽ ഡിന്നർ കഴിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഷെഫായ സുരേന്ദർ മോഹൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. നാഗചൈതന്യ സുരേന്ദ്രൻ മോഹനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അവർക്ക് പിന്നിലായി ടേബിളിന് അടുത്ത് ഇരിക്കുന്ന ശോഭിത ധൂലിപാലയെയും കാണാം. പകുതി മുഖം മറച്ച രീതിയിലാണ് ശോഭിത ഇരിക്കുന്നത്. ലണ്ടനിൽ ഇരുവരും അവധിയാഘോഷിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

Related Articles

Latest Articles