Friday, May 3, 2024
spot_img

നിങ്ങളാണ് യഥാർത്ഥ ഹീറോ; ജേക്കബ് തോമസിന് അഭിവാദ്യങ്ങളുമായി സോഷ്യൽ മീഡിയ

അഴിമതിയ്ക്കും, പിണറായി സര്‍ക്കാരിനുമെതിരെ പോരാടി സര്‍വ്വിസില്‍ നിന്ന് വിരമിച്ച് ജേക്കബ് തോമസ് ഐപിഎസിന് വീരോചിത വരവേല്‍പ് നല്‍കി സോഷ്യല്‍ മീഡിയ. അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
‘വേട്ടയാടലുകളെ വീരഗാഥയാക്കിയ യോദ്ധാവ്..,ജേക്കബ് തോമസ്..നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ..’ എന്നിങ്ങനെ നിരവധി ആശംസകളും അഭിന്ദനങ്ങളുമാണ് ജേക്കബ് തോമസിന് സോഷ്യല്‍ മീഡിയ ചാര്‍ത്തി നല്‍കുന്നത്.

സേവനത്തിന്റെ അവസാന ദിവസത്തിന് മുമ്പുള്ള രാത്രി ഓഫിസില്‍ പായ് വിരിച്ച് ജേക്കബ് തോമസ് കിടന്നുറങ്ങിയ സംഭവവും ചര്‍ച്ചയായി. സര്‍വീസ് ജീവിതത്തിലെ അവസാനദിവസം ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിലെ ഓഫീസ് മുറിയില്‍ ഉറങ്ങിയ സംഭവമ ജേക്കബ് തോമസ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. സര്‍ക്കാരിനെതിരായ നിശബ്ദ സമരത്തിന്റെ ഭാഗമെന്ന് ഇതെന്നാണ് വിലയിരുത്തല്‍.

വിജിലന്‍സ് ഡയറക്ടറായി’kqg ഇ.പി.ജയരാജനെതിരായ ബന്ധു നിയമന കേസിനെ തുടര്‍ന്ന് പിണറായി സര്‍ക്കാരിന്റെ കണ്ണിലെ കരടായി. വിജിലന്‍സ് ഡയറക്ടറായിരിക്കെ 2017 ല്‍ സസ്പെന്‍ഷനിലായി. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമപോരാട്ടം നടത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വീസിലേക്ക് തിരിച്ചെത്തി. ഈ വിമര്‍ശനം സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന തന്റെ ആത്മകഥയിലൂടെയും തുടര്‍ന്നു

ഇതേ തുടര്‍ന്ന് പിന്നേയും സസ്പെന്‍ഷന്‍ നടപടികള്‍ നേരിടേണ്ടി വന്നു. പിന്നാലെ അന്നുവരെ ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ വഹിക്കാത്ത മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡിയായി ജേക്കബ് തോമസിനെ നിയമിച്ചത്.

രണ്ട് മാസത്തിന് മുന്‍പ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജേക്കബ് തോമസിനെതിരേ കേസടുത്തിരുന്നു. ഈ കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം ഹര്‍ജി തള്ളിയിരുന്നു. 1985 ബാച്ചുകാരനായ ഐപിഎസ് ഓഫീസര്‍ ആണ് ജേക്കബ് തോമസ്.

Related Articles

Latest Articles