ഭാരതീയ ജനസംഘത്തിന്റെ കേരളത്തിലെ ആദ്യകാല നേതാക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന നേതാവും,സംശുദ്ധ പൊതുജീവിതത്തിന്റെ ഉടമയുമായ കെ.രാമൻ പിള്ളയുടെ ജന്മദിനമാണിന്ന്.ജനനത്തീയതി മെയ് 30 ഇന്നലെ ആയിരുന്നുവെങ്കിലും ജന്മനക്ഷത്രമായ ഇടവമാസത്തിലെ ഉത്രം നക്ഷത്രം ഇന്നാണ്.ആദർശാധിഷ്ഠിതവും ത്യാഗ നിർഭരവുമായ പൊതുപ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയായ രാമൻ പിള്ള, ഭാരതീയ ജനതാ പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയാണ്.അടിയന്തരാവസ്ഥയിലെ ഭീകര നാളുകളിൽ ലോക സംഘർഷസമിതിയുടെ സംസ്ഥാന സെക്രട്ടറിയായി സംസ്ഥാനമെമ്പാടും ഒളിപ്രവർത്തനം നടത്തി വിജ യിപ്പച്ച സംഘാടകൻ കൂടിയാണ് രാമൻ പിള്ള. ശതാഭിഷിക്തനാകുന്ന കെ.രാമൻ പിള്ളയ്ക്ക് തത്വമയി ന്യൂസിന്റെ ജന്മദിനാശംസകൾ…

