Tuesday, October 6, 2026

നിന്റെ വീട്ടിൽക്കയറി കയ്യും കാലും വെട്ടും———മോനെ…മര്യാദയ്ക്കിരുന്നാൽ നിനക്കൊക്കെ കൊള്ളാം അല്ലെങ്കിൽ…വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ എത്തി എസ്.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് സി പി എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ഭീഷണിയാണിത്.ഉന്നതർ ഇടപെട്ട് ഒതുക്കാൻ ശ്രമിച്ച സംഭവം വിവാദമായത് വീഡിയോ പുറത്തായതോടെ…

ലോക്ക്ഡൗൺ ലംഘിച്ച ഡിവൈഎഫ്‌ഐക്കാരന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തതിന് പോലീസുകാര്‍ക്ക് സിപിഎം നേതാക്കളുടെ അസഭ്യവര്‍ഷവും വധഭീഷണിയും. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിനാണ് പാർട്ടി സഖാക്കന്മാരുടെ അഴിഞ്ഞാട്ടം. വാഹന പരിശോധനയ്ക്കിടെ പിടികൂടിയ ഡിവെഎഫ്‌ഐക്കാരന്റെ ബൈക്ക് പിഴ ഈടാക്കാതെ വിട്ടു കൊടുക്കാത്തതിലുള്ള ദേഷ്യത്തിലായിരുന്നു സിപിഎം നേതാക്കള്‍ എഎസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്ക് നേരെ അസഭ്യവർഷവും വധ ഭീഷണിയും നടത്തിയത്.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍.തിലക്, ഏരിയ സെക്രട്ടറി വിജയാനന്ദ് എന്നിവരാണ് പൊലീസ് സ്റ്റേഷനില്‍ എത്തി വധഭീഷണി മുഴക്കിയത്. വീട്ടില്‍ കേറി കൈയും കാലും തലയും വെട്ടുമെന്ന് ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതിന്റെയും അസഭ്യവര്‍ഷം ചൊരിയുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഈ സംഭവംനടന്നത്.

കൊവിഡ് ഡ്യൂട്ടിയുടെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടെയാണ് പൊലീസുകാര്‍ വാഹനം പിടിച്ചെടുത്തത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം പിടിച്ചെടുത്ത വാഹനം തിരിച്ചു തരണമെന്നും അല്ലെങ്കില്‍ കേസെടുക്കണമെന്നും പൊലീസുകാരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പൊലീസുകാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് സംഭവം പുറത്തറിഞ്ഞതോടെ സഖാക്കന്മാരുടെ ഭാഷ്യം.നേതാക്കന്‍മാരുടെ അതിക്രമം വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഉന്നത സിപിഎം ഇടപെടലോടെ വിഷയം ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുകയായിരുന്നു. ഇതില്‍ പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ നേതാക്കന്‍മാരുടെ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ നേതാക്കന്‍മാര്‍ക്കെതിരെ കേസെടുക്കുമെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.പോലീസ് സ്റ്റേഷനിൽ എത്തി വധഭീഷണി മുഴക്കുന്ന തരത്തിലേക്ക് പാർട്ടി നേതാക്കളെ കയറൂരി വിടുകയാണ് സി പി എം എന്നതിന്റെ മറ്റൊരു തെളിവാണ് വണ്ടിപ്പെരിയാറിലെ ഈ സംഭവം

Related Articles

Latest Articles