Saturday, October 17, 2026

ഗൾഫ് നാടുകളിൽ കൊവിഡ് പിടിമുറുക്കുന്നു

ദുബായ്: ഗള്‍ഫ് നാടുകളിൽ കൊവിഡ് ബാധിതരുടെ എണ്ണം 5000 കവിഞ്ഞു. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലായി 37പേരാണ് മരിച്ചത്. യു.എ.ഇയില്‍ 24 മണിക്കൂറിനിടെ 210 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഗള്‍ഫില്‍ ഏറ്റവുമധികം പേര്‍ക്കു രോഗം ബാധിച്ചതും മരിച്ചതും സൗദിയിലാണ്. 1885 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 328 പേര്‍ രോഗമുക്തി നേടി. 21 പേരാണ് മരിച്ചത്. മക്കയില്‍ 725പേര്‍ക്കും റിയാദില്‍ 622 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

യു,എ.ഇയില്‍ രോഗ ബാധിതരുടെ എണ്ണം 1024ആയി. 96 പേരുടെ രോഗം മാറി. ഖത്തറില്‍ ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം മൂന്നായി. ആകെ രോഗബാധിതര്‍ 949. സുഖം പ്രാപിച്ചത് 72 പേര്‍.കുവൈത്തില്‍ 14 ഇന്ത്യക്കാര്‍ അടക്കം 25 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു.ആകെ രോഗബാധിതര്‍ 342. ഹ്റൈനില്‍ 381 പേര്‍ രോഗമുക്തി നേടി. 258 പേരാണ് ഇനി ചികിത്സയിലുള്ളത്. ഒമാനില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 25 ശതമാനം പേരും സുഖം പ്രാപിക്കുന്നുണ്ട്. 231 പേരാണ് ആകെ രോഗബാധിതര്‍.

Related Articles

Latest Articles