Sunday, October 4, 2026

നോര്‍ക്ക രജിസ്‌ട്രേഷന്‍ അഞ്ച് ലക്ഷം കവിഞ്ഞു

ദില്ലി :കൊവിഡും ലോക്ക്ഡൗണും മൂലം വിദേശത്തും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി കേരളത്തിലേക്ക് മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ചുലക്ഷം കഴിഞ്ഞു. 203 രാജ്യങ്ങളില്‍ നിന്ന് 3.79 ലക്ഷം (3,79,672) പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1.20 ലക്ഷം (1,20,887) പേരുമാണ് തിരികെ വരാനായി നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. വിദേശരാജ്യങ്ങളില്‍ നിന്ന് എപ്പോള്‍, എങ്ങനെ ആളുകളെ തിരികെ നാട്ടില്‍ എത്തിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

മടങ്ങി വരുന്നതിന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ്. കര്‍ണാടക ,തമിഴ്‌നാട് മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ഇതരസംസ്ഥാന പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related Articles

Latest Articles