ദില്ലി: പാക്കിസ്ഥാനിലേക്ക് മിസൈൽ വിക്ഷേപിക്കപ്പെട്ടത് സാങ്കേതിക പിഴവ് മൂലമെന്ന് പ്രതിരോധ മന്ത്രി (Rajnath Singh) രാജ്നാഥ് സിംഗ്. സംഭവം ഖേദകരമാണെന്നും അന്വേഷണം തുടരുകയാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു. ആയുധ സംവിധാനങ്ങള്‍ക്ക് പോരായ്മയുണ്ടെങ്കില്‍ അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി രാജ്യസഭയില്‍ വിശദീകരിച്ചു.
തികച്ചും സാങ്കേതിമായ പിഴവാണ് സംഭവിച്ചതെന്നും പ്രതിരോധവകുപ്പ് പാകിസ്താന്റെ തതുല്യ വകുപ്പുകളെ വിവരം രേഖാമൂലം അറിയിക്കുകയും ഖേദംപ്രകടിപ്പിക്കുകയും ചെയ്‌തെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. മാർച്ച് ഒമ്പതാം തീയതി വൈകിട്ട് ഏഴ് മണിയോടെയാണ് ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചത്. പതിവ് സാങ്കേതിക പരിശോധനകൾക്കിടെയാണ് അബദ്ധം സംഭവിച്ചത്.
അതേസമയം രാജ്യത്ത് 49 വ്യോമാപകടങ്ങളിലായി 5 വര്‍ഷത്തിനിടെ 42 സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. ഇന്ത്യൻ മിസൈൽ പാക്കിസ്ഥാനിലേക്ക് വിക്ഷേപിക്കപ്പെട്ട സംഭവം സാങ്കേതിക തകരാര്‍ മൂലം സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രി പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു.
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…