Saturday, June 1, 2024
spot_img

പാക്ക് വിമാനാപകടം; മരണം നൂറ് കവിഞ്ഞു

ലാഹോര്‍: കറാച്ചിയില്‍ ഇന്നലെ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. രക്ഷപ്പെട്ടത് രണ്ടുപേര്‍ മാത്രമാണ്.

ലാഹോറില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ 31 സ്ത്രീകളും ഒന്‍പത് കുട്ടികളും ഉള്‍പ്പെടെ 99 യാത്രക്കാരും 9 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. മൂന്ന് പേര്‍ ഒഴികെ എല്ലാവരും മരിച്ചതായാണ് സൂചന. ബാങ്ക് ഒഫ് പഞ്ചാബ് പ്രസിഡന്റ് സഫര്‍ മസൂദും സുബൈര്‍, താഹിറഎന്നീ യാത്രക്കാരുമാണ് അല്‍ഭുതകരമായി രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 11 നാട്ടുകാര്‍ക്കും പരിക്കേറ്റു. തകര്‍ന്നു വീഴുന്നതിന് മുമ്പ് മൂന്ന് തവണ ലാന്റിങ്ങിന് ശ്രമിച്ചതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. പൈലറ്റ് അയച്ച അവസാന സന്ദേശത്തില്‍ എന്‍ജിന്‍ തകരാര്‍ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

Related Articles

Latest Articles