Friday, January 9, 2026

പാചക മത്സരവുമായി കുടുംബശ്രീ

തൃശൂര്‍: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സംരംഭകര്‍ക്കും അയല്‍ക്കൂട്ട അംഗങ്ങള്‍ക്കുമായി ഓണക്കാലത്തെ രുചിഭേദങ്ങള്‍ എന്ന പേരില്‍ പാചകമത്സരം സംഘടിപ്പിക്കുന്നു. 5 ഘട്ടങ്ങളായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഓരോ ഘട്ടങ്ങളിലും തയ്യാറാക്കേണ്ട വിഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിശ്ചിത സമയത്ത് ജില്ലാ മിഷനില്‍ നിന്നും അറിയിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന വിഭവങ്ങളുടെ ഫോട്ടോ, റെസിപ്പി, തയ്യാറാക്കിയ അംഗത്തിന്റെ ഫോട്ടോ എന്നിവ ജില്ലാ മിഷന്‍ തയ്യാറാക്കുന്ന റെസിപ്പി പുസ്തകത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന വിഭവങ്ങളുടെ വിഡിയോകള്‍ ജില്ലാ മിഷന്റെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്യും.

ബ്ലോക്ക് കോഡിനേറ്റര്‍മാര്‍ വഴിയോ ജില്ലാ മിഷനില്‍ നിന്നും ലഭ്യമാകുന്ന ഗൂഗിള്‍ ഫോം വഴിയോ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. കുടുംബശ്രീ സംരംഭം യൂണിറ്റിലെ അംഗങ്ങള്‍ക്കും താല്പര്യമുള്ള അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ അയല്‍ക്കൂട്ട അംഗങ്ങളും തൃശ്ശൂര്‍ ജില്ലയിലെ സ്ഥിരതാമസക്കാരുമാകണം. വിഭാഗത്തിന്റെ ചേരുവകള്‍, പാചകം ചെയ്യുന്ന രീതി എന്നിവ കൃത്യമായി തയ്യാറാക്കി റെസിപ്പി അയക്കേണ്ടതാണ്.

Related Articles

Latest Articles