Monday, April 29, 2024
spot_img

രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് മൂന്നു വരെ നീട്ടി

ദില്ലി: രാജ്യത്ത് ലോക്ക്ഡൗണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നു രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

എല്ലാ ജനങ്ങളുടെയും ത്യാഗത്തിന്റെ ഫലമായി രാജ്യത്ത് കൊവിഡ് കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഒരു വലിയ പരിധി വരെ പ്രതിരോധിക്കാനായി. നിങ്ങളുടെ ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണ്. നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലാകന്നുണ്ട്.

പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നതായി പ്രധാനമന്ത്രി. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിര്‍വഹിക്കുന്ന നിങ്ങളെയെല്ലാവരെയും ആദരപൂര്‍വ്വം നമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനെതിരെ രാജ്യത്ത് ശക്തമായ പോരാട്ടം തുടരുകയാണ്. ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് അറിയാം. ചിലര്‍ക്ക് ഭക്ഷണത്തിന്, ചിലര്‍ക്ക് യാത്രയ്ക്ക് ഒക്കെ ബുദ്ധിമുട്ടുന്നു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. കൊറോണ കേസുകള്‍ പെട്ടെന്നാണ് വര്‍ദ്ധിക്കുന്നത്. ഇത്രയെങ്കിലും പിടിച്ചു നിര്‍ത്താനായത് ജനപിന്തുണ ഒന്നുകൊണ്ടു മാത്രമാണ്.

എല്ലാ ജനങ്ങളുടെയും ത്യാഗത്തിന്റെ ഫലമായി രാജ്യത്ത് കൊവിഡ് കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഒരു വലിയ പരിധിവരെ പ്രതിരോധിക്കാനായി. നിങ്ങളുടെ ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണ്.

നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലാകന്നുണ്ട്, പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നതായി പ്രധാനമന്ത്രി. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിര്‍വഹിക്കുന്ന നിങ്ങളെയെല്ലാവരെയും അദരപൂര്‍വ്വം നമിക്കുന്നുവെന്നും മോദി പറഞ്ഞു.

Related Articles

Latest Articles