മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ വഴിയാത്രക്കാരായ രണ്ടു നാടോടി സന്യാസിമാരെയും ഡ്രൈവറെയും ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണം തേടി ആഭ്യന്തര മന്ത്രാലയം. പൊലീസിൻ്റെ സാന്നിധ്യത്തിൽ തല്ലിക്കൊന്ന സംഭവത്തിൽ കൃത്യമായ വിശദീകരണം ഉടൻ നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കേറയോട് ആവശ്യപ്പെട്ടു.
സന്യാസിമാരുടെ കൊലയിൽ ഉടൻ നടപടിയെടുക്കണം അന്വേഷണം അട്ടിമറിക്കരുതെന്നും ഇങ്ങനെ ഉണ്ടായാൽ കേന്ദ്രം ഇടപെടുമെന്ന താക്കീതും അമിത് ഷാ നൽകി. ഏപ്രില്‍ പതിനാറിനായിരുന്നു കാറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് സന്യാസികളേയും ഡ്രൈവറേയും ആള്‍കൂട്ടം കൊലപ്പെടുത്തിയത്. ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് പാല്‍ഗറില്‍ വെച്ച് എണ്‍പതോളം പേരടങ്ങുന്ന ആള്‍ക്കൂട്ടം ആക്രമണം നടത്തിയത്. കല്‍പവര്‍ഷ് ഗിരി(70), സുശീല്‍ ഗിരി(35) എന്നീ സന്യാസികളും നിലേഷം തെല്‍ഗേഡെ എന്ന ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…