Wednesday, May 15, 2024
spot_img

പിണറായിയുടെ കള്ളത്തരങ്ങൾ പൊളിച്ചടുക്കി സുരേന്ദ്രൻ നാണമില്ലേ സഖാക്കളേ

കേന്ദ്രത്തിന്റെ കൈയിൽ നിന്നും ഫണ്ട് വാങ്ങി അത് ദൂർത്തടിച്ച് പിന്നീട് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി എന്ന് പറഞ്ഞ് കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ് പിണറായി സർക്കാർ , പെൻഷൻ കൊടുക്കാൻ പണമില്ല , ശമ്പളം കൊടുക്കാൻ പണമില്ല , ഓണത്തിന് കിറ്റ് കൊടുക്കാൻ പണമില്ല , ഇ ഗ്രാൻഡ് കൊടുക്കാൻ പണമില്ല പക്ഷെ ക്ലിഫ് ഹൗസ് പുതുക്കി പണിയാൻ പണമുണ്ട് , അമേരിക്കയിൽ പോയി ചികിത്സ നടത്താൻ പണമുണ്ട് , ഇടതുപക്ഷത്തിന്റെ ധൂർത്തതിന് കണ്ണും പൂട്ടി ചിലവാക്കാൻ പണമുണ്ട് , എന്നിട് പഴി മുഴുവൻ കേന്ദ്ര സർക്കാരിനും .

ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻറെ കള്ളത്തരങ്ങൾ പൊളിച്ചടുക്കിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . കേന്ദ്രം സൗജന്യമായി നൽകുന്ന അരിയുടേയും ഭക്ഷ്യധാന്യങ്ങളുടേയും ക്രെഡിറ്റ് അടിച്ചുമാറ്റി പിണറായി വിജയൻ സ്വന്തം പേരിൽ പോസ്റ്റർ അടിച്ച് എല്ലാ റേഷൻ കടകൾക്കും മുൻപിൽ സ്ഥാപിക്കണമെന്ന് ഇണ്ടാസ് ഇറക്കിയിരിക്കുകയാണെന്നാണ് കെ സുരേന്ദ്രൻ വിമർശനമുന്നയിക്കുന്നത്.

പിണറായി വിജയൻ അടിച്ചിറക്കിയിട്ടുള്ള പോസ്റ്ററിൽ പറയുന്ന AAY, PHH എന്നിവ പൂർണമായും കേന്ദ്ര വിഹിതമാണ്. നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരം ഉള്ള കേന്ദ്രസർക്കാർ പദ്ധതികൾ ആണ് സംസ്ഥാന സർക്കാർ മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും ഫോട്ടോ ഉൾപ്പെടെ വെച്ച് പരസ്യം അടിച്ചിറക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഈ നടപടിക്കെതിരെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്.

ഈ പോസ്റ്റർ എല്ലാ റേഷൻ കടകളിലും നിർബന്ധമായും ഒട്ടിക്കണമെന്ന ഇൺടാസു വന്നിരിക്കുന്നു. ആദ്യത്ത രണ്ടും
AAY, PHH പൂർണമായും കേന്ദ്ര വിഹിതമാണ്.AAY, PHH എന്നിവ NATIONAL FOOD SECURITY ACTപ്രകാരം ഉള്ളതാണ്.
കേന്ദ്രം സൗജന്യമായി നൽകുന്ന അരിയുടേയും ഭക്ഷ്യധാന്യങ്ങളുടേയും ക്രെഡിറ്റ് അടിച്ചുമാറ്റാൻ നാണമില്ലേ മിസ്റ്റർ വിജയൻ എന്നാണ് സുരേന്ദ്രൻ ചോദിക്കുന്നത് . എന്നിട്ട് മോദി ബ്രാൻഡിംഗ് നടത്തുന്നു എന്ന നുണപ്രചാരണവും.

പിന്നെ പിണറായിയുടെ പണ്ടേ ഉള്ള പരിപാടിയാണ് കേന്ദ്ര വിഹിതനത്തിന്റെ മുന്നിൽ പിണറായിയുടെ പോസ്റ്റർ കൊണ്ട് വക്കുന്നത് ,.ജനങ്ങൾക്കും ഒന്നേ ചോദിക്കാനുള്ളു നാണമില്ലേ പിണറായി ഇങ്ങനെ തരം താഴാൻ എത്രനാൾ ഇങ്ങനെ ജനങളുടെ കണ്ണിൽ പൊടിയിട് ജീവിക്കും ,ഇതുപോലെ പിണറായി സർക്കാർ ഓരോ കള്ളത്തരങ്ങൾ തുറന്ന് കാണിക്കാൻ നിന്നാൽ ഇടത് സർക്കാർ വെറും 3 ജി ആകും

Related Articles

Latest Articles