കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് എന്ന കമ്പനിയ്ക്ക് സ്പ്രിംഗ്ലര്‍ ഇടപാടുമായുള്ള ബന്ധം എന്താണെന്ന് പരിശോധിക്കണമെന്ന് പി.ടി. തോമസ്.
എക്‌സാലോജിക്കിന്റെ അക്കൗണ്ട് നിലവില്‍ മരവിപ്പിച്ച നിലയിലാണ്, ഇതില്‍ ദുരൂഹതയുണ്ടെന്നാണ് പി.ടി തോമസ് ആരോപിച്ചത്.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.കമ്പനിയുടെ വിശദാംശങ്ങള്‍ അപ്രത്യക്ഷമായതുമായി ബന്ധപ്പെട്ട രേഖകള്‍ തോമസ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ ഹാജരാക്കി.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വീണയുടെ കമ്പനി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.എന്നാലിപ്പോള്‍, പെട്ടെന്ന് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത നിലയിലാണ് കാണപ്പെടുന്നത്.സ്പ്രിംഗ്ലറിന്റെ പേരില്‍ നടക്കുന്ന വിവാദവും ഇതുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു

