Sunday, May 5, 2024
spot_img

കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന്റെ കയ്യടി നേടി ഉത്തർപ്രദേശും കേരളവും

ദില്ലി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസം നടന്ന ദേശീയ അവലോകന യോഗത്തില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു മാതൃകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

രോഗപ്രതിരോധം, ചികിത്സ, സാമ്പത്തിക സഹായം എന്നീ തലങ്ങളിലെല്ലാം ഉത്തര്‍പ്രദേശ് മോഡല്‍ ഏറെ മാതൃകാപരമാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍.

കോവിഡ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ കേരളം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും കേന്ദ്രം വിലയിരുത്തി.

കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ പരിചയപ്പെടുത്തുമെന്നാണ് ഇതേക്കുറിച്ച് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി പറഞ്ഞത്.

Related Articles

Latest Articles