Sunday, May 19, 2024
spot_img

പിണറായി വിജയൻ ദീർഘവീക്ഷണമുള്ള നേതാവ് | Pinarayi Vijayan | N K PREMACHANDRAN

പിണറായി വിജയൻ എത്ര ദീർഘവീക്ഷണം ഉള്ള നേതാവാണ്..!
എൻ കെ പ്രേമചന്ദ്രൻ എം പി 2023 ൽ പിണറായി സർക്കാരിനിട്ട് കൊടുത്ത എട്ടിന്റെ പണി സഖാവ് നേരത്തെ മനസിൽ കണ്ടിരുന്നു എന്ന് വേണം അനുമാനിക്കാൻ. അതുകൊണ്ടാണ് വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രേമചന്ദ്രനെ ‘പരനാറി’ എന്ന് പിണറായി സഖാവ് പരസ്യമായി വിളിച്ചത്.. അതുകൊണ്ട് ഇപ്പോൾ വിളിക്കേണ്ടി വന്നില്ലല്ലോ.
സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ജനങ്ങളെ പിഴിയുന്ന നികുതി വർദ്ധനവ് ന്യായീകരിക്കാൻ സർക്കാരും, അന്തംകമ്മികളും, ഇവിടുത്തെ മാധ്യമങ്ങളും കഴിഞ്ഞ ദിവസംവരെ പ്രചരിപ്പിച്ചത് ”കേരളത്തിന്‌ കേന്ദ്രം ഒന്നും തരുന്നില്ല, കേന്ദ്രം കേരളത്തെ ഞെക്കി പിഴിയുന്നു, കടം എടുക്കാൻ സമ്മതിക്കുന്നില്ല” എന്നൊക്കെ ആയിരുന്നു.
ടെക്നോളജിയുടെ കാലത്ത് എത്ര വേഗമാണ് അന്തങ്ങളുടെ ക്യാപ്സ്യുളുകൾ ചീറ്റിപ്പോകുന്നത്. പ്രേമചന്ദ്രൻ പാർലമെന്റിൽ ചോദ്യം ഉന്നയിച്ചപ്പോൾ കേന്ദ്ര ധനമന്ത്രി നൽകിയ മറുപടി, ഒരു പൂ ചോദിച്ചപ്പോൾ പൂന്തോട്ടം തിരികെ നൽകി എന്നത് പോലെ ആയിപ്പോയി.
GST നഷ്ടപരിഹാരം ആകെ ബാക്കിയുള്ളത് 750 കോടി രൂപയാണ്. അത് ഉടൻ നൽകും. അന്തങ്ങൾ ഇന്നലെ വരെ പറഞ്ഞത് കേന്ദ്രം GST നഷ്ടപരിഹാം നൽകുന്നില്ല, 4000 കോടി കിട്ടാനുണ്ട് എന്നൊക്കെ ആയിരുന്നു.
GST വന്നാൽ കേരളത്തിന്‌ നല്ലതാണ് എന്ന് പറഞ്ഞത് മുൻ ധനമന്ത്രിയും സ്വയം പ്രഖ്യാപിത സാമ്പത്തീക വിദഗ്ധനുമായ തോമസ് ഐസക് ആയിരുന്നു. കേരളത്തിന്റെ GST വളർച്ച 24% ആണെന്ന് തോന്നുന്നു. 14% ത്തിന് മേൽ GST വരുമാന വളർച്ച ഉണ്ടെങ്കിൽ GST നഷ്ട്ട പരിഹാരത്തിന് പോലും അർഹതയില്ല എന്നാണ് മനസിലാക്കുന്നത്. അത് ശരിയാണെങ്കിൽ, അർഹത ഇല്ലാഞ്ഞിട്ടും കേരളത്തിന്‌ GST നഷ്ടരിഹാരം കിട്ടുന്നുണ്ട്.

സംസ്ഥാനാന്തര ചരക്ക് നീക്കത്തിന് ഈടാക്കുന്ന IGST വിഹിതം കിട്ടാൻ സംസ്ഥാനം കേന്ദ്രത്തിന് കണക്ക് നൽകണം. കഴിഞ്ഞ 5 വർഷമായി കേരളം കണക്ക് നൽകിയിട്ടില്ല.
റവന്യു കമ്മി ഗ്രാന്റ് നിശ്ചയിക്കുന്നത് ഭരണഘടന സ്ഥാപനമായ ഫിനാൻസ് കമ്മീഷൻ ആണ്. അത് 5 വർഷത്തേക്കാണ് പ്രഖ്യാപിക്കുക. 2020-21 to 2025-26 കാലത്തേക്ക് ഏറ്റവും കൂടുതൽ റവന്യു കമ്മി ഗ്രാന്റ് നൽകിയത് കേരളത്തിനാണ്. ഏകദേശം 53000 കോടി രൂപ…! ഇത് എല്ലാ സംസ്ഥാനങ്ങൾക്കും നൽകില്ല, ഏറ്റവും മോശം സാമ്പത്തീക അവസ്ഥയിൽ ഉള്ള സംസ്ഥാനങ്ങൾക്ക് നൽകുന്നതാണ്. അതായത് അന്തങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, ഏറ്റവും കൂടുതൽ നികുതി നൽകുന്ന മഹാരാഷ്ട്രയും, ഗുജറാത്തും ഒക്കെ കെടുകാര്യസ്ഥത കൊണ്ട് കുത്ത് പാള എടുത്ത് നിൽക്കുന്ന കേരളത്തിനെ സഹായിക്കുന്നു…
റവന്യു കമ്മി ഗ്രാന്റ് ഫിനാൻസ് കമ്മീഷൻ നൽകുന്ന ദാനമാണ്. കെടുകാര്യസ്ഥത കൊണ്ട് നശിപ്പിച്ച സംസ്ഥാനത്തെ രക്ഷപ്പെടുത്താൻ ഉള്ള അവസാന അവസരം. ആ 53000 കോടി രൂപ മറ്റു സംസ്ഥാനങ്ങളുടേതാണ് എന്ന് ഓർക്കണം. ഭരണഘടനാ സ്ഥാപനമായ ഫിനാൻസ് കമ്മീഷൻ ആണ് സംസ്ഥാനങ്ങൾക്കുള്ള വിഹിതം നിശ്ചയിക്കുന്നത്. അല്ലാതെ കേന്ദ്ര സർക്കാർ അല്ല.
രസകരമായ വേറൊരു കാര്യം കൂടി പറയാം. കേരളം കഴിഞ്ഞ വർഷം കേന്ദ്രത്തിന് കൊടുത്ത ഡയറക്റ്റ് ടാക്സ് 19562 കോടി രൂപയാണ്. ഇപ്പോൾ കേരളത്തിന്‌ കേന്ദ്രം (ഫിനാൻസ് കമ്മീഷൻ ) അനുവദിച്ചതോ Rs. 19662 കോടി രൂപയും..! അപ്പോഴും ലാഭം കേരളത്തിനാണ്. ആ ലാഭം മറ്റു സംസ്ഥാനങ്ങളുടെ നികുതി ആണ് എന്ന് മാത്രം…
കെടുകാര്യസ്ഥത മൂലം 53000 കോടി രൂപ കേരളത്തിന്‌ നൽകാൻ മറ്റുള്ള സംസ്ഥാനങ്ങളുടെ നികുതി എടുത്തില്ലേ? മഹാരാഷ്ട്ര ഒരു വർഷം കേന്ദ്രത്തിന് നൽകുന്നത് ഏകദേശം 6 ലക്ഷം കോടി രൂപയാണ്, പക്ഷെ മഹാരാഷ്ട്രയ്ക്ക് തിരിച്ചു കിട്ടുന്ന കേന്ദ്ര വിഹിതം വെറും 65000 കോടി രൂപയും. ആ പണം മറ്റു പിന്നോക്ക സംസ്ഥാനങ്ങൾക്ക് നൽകും.
സംസ്ഥാന ബഡ്ജറ്റിൽ കേരളത്തിന്‌ ഏറ്റവും കൂടുതൽ നികുതി നൽകുന്ന എറണാകുളത്തെക്കാൾ കൂടുതൽ വിഹിതം കണ്ണൂരിനും, കാസർഗോഡിനും നൽകി എന്ന് പറയുന്ന അതേ വിവരക്കേട് തന്നെയാണ് കേരളത്തിന്റെ പണമെടുത്ത് മറ്റു സംസ്ഥാനങ്ങൾ കൊണ്ട് പോകുന്നു എന്ന കരച്ചിൽ.
അതൊക്കെ പോട്ടെ, കേരളം കേന്ദ്രത്തിന് നൽകിയ നികുതിയേക്കാൾ കൂടുതൽ ആണ് കേരളത്തിന്‌ ലഭിക്കുന്ന കേന്ദ്ര വിഹിതം എന്ന് കണക്കുകൾ പറയുന്നു. അത് കൂടാതെ റവന്യു കമ്മി ഗ്രാന്റും കിട്ടുന്നു.. അപ്പോൾ വീണ്ടും ക്യാപ്സ്യൂൾ പൊളിഞ്ഞു.
ഇതൊക്കെ കിട്ടിയിട്ടും തികയുന്നില്ല എങ്കിൽ അതിൽ നിന്ന് മനസിലാക്കേണ്ടത് എന്താണ്? കഴിവുകേട്ട ഭരണം.. അത്ര തന്നെ..
സംസ്ഥാന ധനകാര്യ വകുപ്പിന്റെ കെടുകാര്യസ്ഥത ചൂണ്ടി കാട്ടിയ Comptroller and Auditor General of India (CAG ) എന്ന ഭരണഘടന സ്ഥാപനത്തിന്റെ റിപ്പോർട്ടിനെ പറ്റി ചോദിച്ചപ്പോൾ അന്തംകമ്മി പാർട്ടി സെക്രട്ടറി പറഞ്ഞത് ‘ ഞങ്ങൾ അതൊന്നും നോക്കാറില്ല ‘ എന്ന്..!
പാർട്ടി സെക്രട്ടറിയുടെ വിവരം ഇതാണെങ്കിൽ പാർട്ടി നൽകുന്ന ക്യാപ്സ്യൂളുകൾ എല്ലായിടത്തും കൊണ്ട് ഒട്ടിക്കുന്ന അന്തംകമ്മികളുടെ വിവരം എത്ര കാണും എന്ന് ഊഹിക്കാമല്ലോ..
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം വിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. വെറും 343 കോടി രൂപയാണ് ആകെ സ്വർണത്തിൽ നിന്നുള്ള നികുതി വരുമാനം എന്നോർക്കണം. യഥാർത്ഥത്തിൽ 7000 കോടി എങ്കിലും ഏറ്റവും കുറഞ്ഞത് സ്വർണത്തിന്റെ നികുതി ഇനത്തിൽ സംസ്ഥാനത്തിന് കിട്ടേണ്ടതാണ്. പക്ഷെ കിട്ടുന്നില്ല, നികുതി പിരിവ് കാര്യക്ഷമമല്ല. പിന്നെ സ്വർണ കള്ളക്കടത്തിന് പാർട്ടി ഒത്താശയും ഉണ്ടല്ലോ.
ബാറുകളുട ടേൺ ഓവർ ടാക്സ്, 2017-18 ൽ ഏകദേശം 600 കോടി രൂപ നികുതി പിരിച്ചിടത്ത് ഇത്തവണ വെറും 107 കോടി രൂപ മാത്രം..!
കേരളത്തിന് അകത്തു നിന്ന് പിരിക്കാനുള്ള നികുതി പിരിച്ചെടുക്കാൻ കഴിവില്ല, GST വിഹിതം കിട്ടാൻ വേണ്ട കണക്ക് കൊടുക്കാൻ അറിയില്ല, ഫിനാൻസ് കമ്മീഷന്റെ മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ അറിയില്ല.. ആകെ അറിയാവുന്നത് ക്യാപ്സ്യുൾ ഇറക്കലും, ഇവിടെ ഒന്നും കിട്ടിയില്ല എന്ന മോങ്ങലും മാത്രമാണ്.
എന്തായാലും പ്രേമചന്ദ്രൻ പണി പറ്റിച്ചു. നിർമല സീതാരാമൻ കിട്ടിയ അവസരം കൊണ്ട് അന്തങ്ങൾ ഒന്ന് രണ്ട് ആഴ്ചകൊണ്ട് കെട്ടി പൊക്കിയ കള്ളങ്ങൾ എല്ലാം പൊളിച്ചു കയ്യിൽ കൊടുത്തു..
അതോടെ സംസ്ഥാന ധനകാര്യ മന്ത്രി മലക്കം മറിഞ്ഞു. ഇവിടെ ഒന്നും കിട്ടിയില്ല എന്നത്, ഇവിടെ എല്ലാം കിട്ടി, കേന്ദ്രത്തിൽ നിന്ന് ഒന്നും കിട്ടാനില്ല എന്നായി.

Related Articles

Latest Articles