Sunday, September 27, 2026

വയനാട്ടിൽ കാണാതായ യുവതി തൂങ്ങി മരിച്ച നിലയില്‍ ; പോലീസ് അന്വേഷണം ആരംഭിച്ചു

വയനാട് : രണ്ടു ദിവസമായി കാണാതായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട്ടില്‍ പിലാക്കാവ് സ്വദേശി ത്രേസ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പാണ് യുവതിയെ കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും യുവതിക്കായുള്ള തെരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇവരുടെ വീടിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ത്രേസ്യ തൂങ്ങി മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles

Latest Articles