Thursday, May 16, 2024
spot_img

ലൈസൻസ് ഇല്ലാതെ സ്കൂട്ടർ ഓടിച്ചു ; പ്ലസ് ടു വിദ്യാർത്ഥിനികൾക്കെതിരെ കേസ്

കോഴിക്കോട് ; ലൈസൻസും ഹെൽമെറ്റും ഇല്ലാതെ അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ച പ്ലസ് ടു വിദ്യാർത്ഥിനികൾക്കെതിരെ കേസെടുത്തു. പോലീസും മോട്ടോർ വാഹന വകുപ്പുമാണ് കുട്ടികൾക്കെതിരെ കേസെടുത്തത്. ഇതിൽ വണ്ടി ഓടിച്ച കുട്ടിക്ക് 18 വയസ്സ് ഉണ്ടെങ്കിലും ലൈസെൻസ് ഇല്ലായിരുന്നു. കോഴിക്കോട് മുക്കം മണാശ്ശേരി ജംഗ്ഷനിൽ വച്ചാണ് സംഭവം നടന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് മൂന്ന് വിദ്യാർത്ഥികൾ അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ചത്. ഒരു ജംഗ്ഷൻ അശ്രദ്ധമായി മുറിച്ച് കടക്കുകയായിരുന്നു. ഇവർക്ക് നേരെ വന്ന ബസ് പെട്ടന്ന് ബ്രേക്ക് ഇട്ടതിനാലാണ് കുട്ടികൾ രക്ഷപ്പെട്ടത്. ഇല്ലെങ്കിൽ കുട്ടികളെ ഇടിച്ച് അപകടം സംഭവിക്കുമായിരുന്നു. തലനാരിഴക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. എന്നിട്ട് ഒന്നും സംഭവിക്കാത്ത രീതിൽ കുട്ടികൾ സ്കൂട്ടർ നിർത്താതെ പോക്കുകയായിരുന്നു.

Related Articles

Latest Articles