ദില്ലി : മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ചത് കാർത്തി തന്നെയാണ് അറിയിച്ചിരിക്കുന്നത് . ട്വിറ്ററിലൂടെയാണ് കാർത്തി ഇക്കാര്യം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങളാണുള്ളതെന്നും മെഡിക്കൽ നിർദ്ദേശങ്ങളനുസരിച്ച് ഹോം ക്വാറന്റീനിൽ കഴിയുകയാണെന്നും അദ്ദേഹം കുറിച്ചു . താനുമായി സമ്പർക്കത്തിലായവർ നിരീക്ഷണത്തിൽ കഴിയണമെന്നും അദ്ദേഹം അറിയിച്ചു
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ തുടങ്ങിയ നേതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

