പത്തനംതിട്ട: പത്തനംതിട്ട ജില്ലയ്ക്ക് ആവശ്യമായ 5000 ഫെയ്സ് ഷീല്‍ഡുകള്‍ നിര്‍മിക്കാന്‍ കെപ്ലര്‍ റോബോട്ടിക്സ് സജ്ജമായതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. കോവിഡ് 19 ചികിത്സയ്ക്കായി ആരോഗ്യ പ്രവര്‍ത്തകര്‍ ധരിക്കുന്ന പി.പി.ഇ. കിറ്റിനൊപ്പം ഉപയോഗിക്കുന്ന മുഖാവരണമാണ് ഫെയ്സ് ഷീല്‍ഡ്. ഒ.എച്ച്.പി ഷീറ്റ്, പി.എല്‍.എ മെറ്റീരിയല്‍ എന്നിവ കൊണ്ട് ത്രീ ഡി പ്രിന്റിംഗിലൂടെ നിര്‍മിക്കുന്ന ഫെയ്സ് ഷീല്‍ഡുകള്‍ ഭാരം കുറഞ്ഞതും ഇലാസ്റ്റിക് ബാന്റുകളില്ലാതെ അനായാസം ധരിക്കാനും അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാനും സാധിക്കും.
നേരത്തെ ഇവരുടെ നിര്‍മ്മാണരീതി ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും ട്രയല്‍ എന്ന രീതിയില്‍ ഇവ നിര്‍മിച്ചു കാണിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ ടീമിന്റെ നിര്‍ദേശപ്രകാരം അനുയോജ്യമായ മാറ്റങ്ങളും വരുത്തി. പിന്നീട് നിര്‍മാണത്തിന് ആവശ്യമായ ഫെയ്സ് ഷീല്‍ഡ് നിര്‍മിക്കാനുള്ള സാമഗ്രികള്‍ ജില്ലാ ഭരണകൂടം വാങ്ങിനല്‍കി.നിര്‍മിക്കുന്നതിന്റെ ചാര്‍ജ് ഈടാക്കാതെയാണ് പ്രിന്റിംഗ്.

